ഒരു പുസ്തകം കൂടി വായിച്ച് മടക്കി.
എഴുത്തുകാരന്റെ രൂപം മങ്ങി, ശേഷം ഞാനും കുറച്ച് കഥാപാത്രങ്ങളും. ഓർമ്മകളാണോ അനുഭവങ്ങളാണോ എന്ന് സംശയിപ്പിക്കുന്ന കുറെ ചിന്തകൾ. എന്നാൽ ആ ചിന്തകൾ പങ്കുവച്ചത് കുറെ അറിവുകളല്ല, മറിച്ച് അനുഭവങ്ങൾ തന്നെയായിരുന്നു.
സൗഹൃദവും, പ്രണയവും, ദേഷ്യവും, വെറുപ്പും വിഷമവും, ഒറ്റപെടലുകളും, നിരാശകളും, ആഹ്‌ളാദങ്ങളും, ആഘോഷങ്ങളും പോലെ പരസ്പര വിരുദ്ധമായ ആശയങ്ങൾ നിറഞ്ഞ കുറെ അനുഭവങ്ങൾ. ഇവയെല്ലാം പല കഥാപാത്രങ്ങളെയും ഇഷ്ടപ്പെടാനും വെറുക്കാനും പ്രേരിപ്പിച്ചു.
എന്നാൽ കഥാന്ത്യം ഏറെ ചിന്തകൾക്ക് ശേഷം കിട്ടിയ ആ തിരിച്ചറിവ്, അതിലെ കഥാപാത്രങ്ങൾ പലതും ഞാൻ തന്നെയായിരുന്നു. എന്നെ തന്നെ തുറന്ന് കാണിച്ചവർ. എന്റെ ദേഷ്യം, എന്റെ സ്നേഹം, എന്റെ വിഷമം എല്ലാം അവരിലൂടെ പ്രതിധ്വനിക്കുന്നു. സാഹചര്യങ്ങൾക്കോ വാക്കുകൾക്കോ ഉപരി കാഴ്ചപ്പാടുകളിലൂടെ കള്ളനും രക്ഷകനുമുണ്ടാകുന്ന ലോകം. വില്ലനായും തെറ്റുകാരനായും കണ്ട പല കഥാപാത്രങ്ങളോടും മാപ്പ് പറയേണ്ടത് വായനക്കാരൻ അഥവാ കാഴ്ചക്കാരന്റെ ഉത്തരവാദിത്വം ആയി മാറുന്നു.
മാപ്പ്....... ഓർമ്മകളുടെ ആഴങ്ങളിലേക്ക് കുഴിച്ച് മൂടപ്പെടുന്ന പല കഥാപാത്രങ്ങളോടും മനസ്സിന്റെ അടിത്തട്ടിൽ നിന്നും മാപ്പ്.
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ