ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉത്തരം!

  തീർത്തും ആവേശമില്ലാതെയാണ് അന്നേ ദിവസം അവൾ കണ്ണ് തുറന്നത്. വീണ്ടും ഒരു പിറന്നാൾ. ഓർമ്മകൾ ഓർമ്മകളായതറിയാതെ നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സമയം നോക്കി. ആറ് കഴിഞ്ഞ് മൂന്ന് മിനിറ്റ്. ഉറക്കച്ചടവോടെ തന്നെ വലത്തേ കാലിൽ തടഞ്ഞ് കിടന്ന ആ പുതപ്പിൻ്റെ കഷ്ണം, കാലുകൊണ്ട് തട്ടി മേലേക്ക് ഇട്ടു. തലയിണ മുറുകെ പിടിച്ച് തിരിഞ്ഞ് കിടന്ന്, പുതിയ ദിനത്തിൻ്റെ ചുഴിയിലേക്ക് ഇറങ്ങുന്നതിന് മുന്നേ ഉള്ള അവസാന വിശ്രമത്തിലേക്ക് അവൾ വീണു. എന്നത്തേയും പോലെ അമ്മ വിളിച്ച് തുടങ്ങി, എഴുന്നേൽക്കുവാൻ പറഞ്ഞ്. എഴുന്നേൽക്കാതെ വയ്യ. സമയം 8 ആവാറായി. ഉറക്കച്ചടവിൽ തന്നെ ഫോൺ കയിൽ എടുത്ത് നോക്കി. ഇല്ല. മെസ്സേജുകൾ ഒന്നും തന്നെ ഇല്ല. എല്ലാവരും മറന്നിരിക്കുന്നു. മനസ്സിലെവിടെയോ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും ആ ചെറിയ സ്ക്രീൻ തകർത്തു. എല്ലാവരും മറന്നു.  ആകെ ഓർത്തത് SBI ആണ്. Wishing you a very happy and prosperous Birthday, Prabha. "പ്രഭ!" അവളുടെ കണ്ണുകൾ തിളങ്ങി. പ്രഭ! അങ്ങനെ ഒരാൾ മാത്രമേ നേരിട്ട് അവളെ വിളിച്ചിട്ടുള്ളൂ.  SBI ക്ക് first name, last name മാറി പോയതാണ്. എങ്കിലും ആ പേര്... രാവിലെ അസ്തമിച്ച ആ പ്രതീക...