ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്ന ഗന്ധർവ്വന്...

കുഞ്ഞിലെ മുതൽ അച്ഛനിലൂടെയാണ് സിനിമ ലോകത്തെ ഞാൻ അറിഞ്ഞത്. എന്നും കൗതുകമുണർത്തിയ ലോകം. അച്ഛൻ്റെ സംസാരങ്ങളിൽ എന്നും കടന്ന് വന്നിരുന്ന ചിലരായിരുന്നു, K G George, M T, I V Sasi, Bharathan, Pathmarajan തുടങ്ങിയവർ. "പഴയ സിനിമക്കാർ" എന്ന ചിന്തയിൽ പലപ്പോഴും ഞാൻ Mind ചെയ്യാതെ ഞാൻ മാറ്റി നിർത്തിയവരാണ് ഇവർ. "Updated ആകൂ അച്ഛാ" എന്ന് പലപ്പോഴും മനസ്സിൽ പറഞ്ഞ ഒരു കാലം. വർഷങ്ങൾ കഴിഞ്ഞ്. വളരെ യാദൃശ്ചികമായി, അച്ഛനോടൊപ്പം തന്നെ ടിവിയിൽ "ഇന്നലെ" കാണാനിടയായി. മറവിയുടെ വേദനിപ്പിക്കുന്ന ഭയപ്പെടുത്തുന്ന കരയിപ്പിക്കുന്ന ഒരു മുഖം. നരേന്ദ്രൻ അന്ന് നടന്നകന്നത്, എൻ്റെ മനസ്സിലേക്കായിരുന്നു. കൂടെ ഒരു പേരും. പത്മരാജൻ! ജയകൃഷ്ണനും, ജീവനും, വിശ്വനാഥനും, സോളമനും, പവിത്രനും ഒക്കെ പിന്നീട് മനസ്സിൽ നിറഞ്ഞ മുഖങ്ങളായി മാറി. ഞാൻ ഗന്ധർവ്വനിലൂടെ ആ ഗന്ധർവ്വ നാദം മനസ്സിൽ നിറഞ്ഞു.  "ചിത്രശലഭമാകാനും, പാവയാകാനും, മാനാകാനും മനുഷ്യനാകാനും, നിൻ്റെ ചുണ്ടിൻ്റെ മുത്തമാകാനും നിമിഷാർത്ഥം പോലും ആവശ്യമില്ലാത്ത ഗഗനചാരി". അതെ! അക്ഷരങ്ങളിലൂടെ ഏത് രൂപമാകാനും കഴിയുന്ന ഗന്ധർവ്വൻ.  സിനിമയുടെ ഭാഷയിൽ നിന്ന് പുസ്ത...