കുഞ്ഞിലെ മുതൽ അച്ഛനിലൂടെയാണ് സിനിമ ലോകത്തെ ഞാൻ അറിഞ്ഞത്. എന്നും കൗതുകമുണർത്തിയ ലോകം.
അച്ഛൻ്റെ സംസാരങ്ങളിൽ എന്നും കടന്ന് വന്നിരുന്ന ചിലരായിരുന്നു, K G George, M T, I V Sasi, Bharathan, Pathmarajan തുടങ്ങിയവർ. "പഴയ സിനിമക്കാർ" എന്ന ചിന്തയിൽ പലപ്പോഴും ഞാൻ Mind ചെയ്യാതെ ഞാൻ മാറ്റി നിർത്തിയവരാണ് ഇവർ. "Updated ആകൂ അച്ഛാ" എന്ന് പലപ്പോഴും മനസ്സിൽ പറഞ്ഞ ഒരു കാലം.
വർഷങ്ങൾ കഴിഞ്ഞ്. വളരെ യാദൃശ്ചികമായി, അച്ഛനോടൊപ്പം തന്നെ ടിവിയിൽ "ഇന്നലെ" കാണാനിടയായി. മറവിയുടെ വേദനിപ്പിക്കുന്ന ഭയപ്പെടുത്തുന്ന കരയിപ്പിക്കുന്ന ഒരു മുഖം. നരേന്ദ്രൻ അന്ന് നടന്നകന്നത്, എൻ്റെ മനസ്സിലേക്കായിരുന്നു. കൂടെ ഒരു പേരും.
പത്മരാജൻ!
ജയകൃഷ്ണനും, ജീവനും, വിശ്വനാഥനും, സോളമനും, പവിത്രനും ഒക്കെ പിന്നീട് മനസ്സിൽ നിറഞ്ഞ മുഖങ്ങളായി മാറി. ഞാൻ ഗന്ധർവ്വനിലൂടെ ആ ഗന്ധർവ്വ നാദം മനസ്സിൽ നിറഞ്ഞു.
"ചിത്രശലഭമാകാനും, പാവയാകാനും, മാനാകാനും മനുഷ്യനാകാനും, നിൻ്റെ ചുണ്ടിൻ്റെ മുത്തമാകാനും നിമിഷാർത്ഥം പോലും ആവശ്യമില്ലാത്ത ഗഗനചാരി". അതെ! അക്ഷരങ്ങളിലൂടെ ഏത് രൂപമാകാനും കഴിയുന്ന ഗന്ധർവ്വൻ.
സിനിമയുടെ ഭാഷയിൽ നിന്ന് പുസ്തകങ്ങളിലേക്ക് തിരിഞ്ഞപ്പോൾ ഗന്ധർവ്വൻ വീണ്ടുമെന്നെ അത്ഭുതപ്പെടുത്തി. ചെറു കഥകളുടെ Intensity എന്താണെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങൾ. വാക്കുകൾക്ക് കൊണ്ട് തീർക്കുന്ന ഒരു കാൻവാസ് ഉണ്ട് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ. ചിത്രങ്ങളോട് ചേർന്ന് നിൽക്കുന്ന എഴുത്തിന്റെ രീതി, വളരെ Detailed ആയുള്ള എഴുത്ത്. സിനിമയോട് കൂടുതൽ ചായ്‌വ് ഉള്ള എനിക്ക് ഒരു സിനിമ കാണുന്ന പ്രതീതിയാണ് അദ്ദേഹത്തിൻ്റെ ഓരോ ചെറു കഥയും.
വീണ്ടും നാളുകൾ കഴിഞ്ഞു. അച്ഛൻ പുതിയൊരു പുസ്തകം പരിചയപ്പെടുത്തി. പത്മരാജൻ്റെ ഭാര്യ രാധാലക്ഷ്മി പത്മരാജൻ എഴുതിയ "പത്മരാജൻ എൻ്റെ ഗന്ധർവ്വൻ".
ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച ഗന്ധർവ്വൻ്റെ രൂപം അതിലും മേലെയാണെന്ന് കാണിച്ച ഒന്ന്. ഒരു Biography രൂപത്തിൽ അവരുടെ ജീവിതം കുറിച്ച ആ പുസ്തകത്തിൻ്റെ, ഓരോ താളുകൾ മറിച്ചപ്പോഴും കൂടുതൽ കൂടുതൽ എൻ്റെ സ്വന്തമായി മാറിയ ഗന്ധർവ്വൻ. ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ളത് പോലെ സുന്ദരമായ നിമിഷങ്ങൾ. ഉദകപ്പോള പോലെ അതും നിമിഷാർഥങ്ങൾ മാത്രം നീണ്ട് നിന്നതാണെന്ന് ഈ പുസ്തകത്തിൻ്റെ അവസാനം വീണ്ടും തെളിയിച്ചു. ഗന്ധർവ്വൻ്റെ വിയോഗത്തിൽ അക്ഷരങ്ങൾ നിന്നപ്പോൾ, ആ പൂർണ്ണവിരാമം എൻ്റെ കണ്ണുകളിൽ കണ്ണീരായി നിറഞ്ഞു. അടക്കാൻ വയ്യാത്ത സങ്കടം. ഏറെ സ്വന്തമായ ആരുടെയോ വിയോഗം പോലെ!
വീണ്ടും വർഷങ്ങൾ കഴിഞ്ഞു. വായന കുറഞ്ഞു, ഗന്ധർവ്വനും വിട്ടകന്നു. അങ്ങനെ ഇരിക്കെയാണ്, വീടിനടുത്തുള്ള New College Book Stall പുതുക്കി പണിഞ്ഞത്. പോയി! കാണാൻ പോയതാണ്. എങ്കിലും ഒരിടത്ത് കണ്ണുടക്കി. വീണ്ടും ഗന്ധർവ്വൻ...
"അച്ഛൻ്റെ മഹാറാണിക്ക്, എൻ്റെ അമ്മയ്ക്ക്" എന്ന് ആദ്യ താളുകളിൽ എഴുതിയ ഒരു പുസ്തകം. ഗന്ധർവ്വൻ്റെ മകൻ അനന്തപത്മനാഭൻ്റെ "മകൻ്റെ കുറിപ്പുകൾ".
ഇനി വീണ്ടും പത്മരാജൻ എന്ന ഗന്ധർവ്വൻ്റെ കൂടെ കുറച്ച് നാളുകൾ...
വീണ്ടും വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്ന ഗന്ധർവ്വന് പിറന്നാളാശംകൾ....
~Jaykoo
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ