ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

The Box

There was a box! A strange box, where I'm stuck! Just floating, in the middle of nowhere! Like a whale in the deep sea! No strings attached, strings were cut,  And only the knot, remains! That strange box, kept expanding! But, something is missing! Air holes! Yes! There were no air holes! Life was losing out, fading, Slowly, but peacefully! The box went on expanding,  So did the pressure! It went higher, higher, and higher! I was too insignificant, For that box! But the pressure, the vacuum, the void, it went up really high! I was about to explode, But looked up and around,  Hoping for a hand, A savior, a lord, a king, or a friend, But... There was a sound, a big bang, a noise! The insignificant became a significant noise! I broke, into pieces, millions of pieces! Like the last ray of hope, the pieces rushed for an escape! But there was none! still, the box kept growing...                             ...

May this be the last time we see each other!

May this be the last time we see each other! May!!!! Who knows? Maybe not? But I hope it is!  No more dreams! No more hopes! No more open endings!!! Last time, last times, They always circle back, To be a new beginning. Still, May this be the last time we see each other! We never spoke about us! It was never about us! It was about them, the ‘not-so-us’ beings! Those who are just born, lived, and died! And we? We were never born! Never dead! Just alive! Our life is all about this duo! Without which there exists a void, a ‘hole in the matrix’! a pseudo-life! But I hope, May this be the last time we see each other! Looking for an end? or a beginning? Maybe truth! Beneath this lie, lost between the magic of life! For that, I hope, May this be the last time we see each other!

Fishing

I joined them, for the most cruel game I've ever played! Fishing. Finding joy, pleasure, from the last breaths of those divine creatures! Sometimes, I felt like a king, Who went for a pleasure hunt, Sometimes a god, Who creates and destroys! Yes, now I have that power, To destroy or to preserve! I was ready, to play god, Grabbed the hook, Took the bait, And now the moments of patience. Minutes went like hours, the waiting never ends... They just ignored me, like I was never there! Questioned my existence... People who came along, went home, Happy faces, Proud killers!!! But me... Still waiting for the perfect one! The bait is still there. Out in the open, soaked, wet, Hoping for an escape! But there is no escape!!! The killer is waiting, Keen, about each move! Then there was a splash! I was ready for this moment! Within a minute, there was a dead body in my hands!! A glowing silver figure! The dead eyes were still crying, But the lips, it was smiling... The smile of lost 'hopes...

Lost!

I'm at my lowest ever! Not sure, whether I'll pick me up again! lost all the interest in that. Just lie down, stay low. Yes, I know,  they are all alone! It's always you for yourself, But still... It was never like this a few years back! They had my back,  And I had theirs.. Always!!! But we lost that bond, Somewhere in the middle. Spaces grew in between. They grew roots! Sucked out all the life from us. Lifeless beings...! Just beings... Living  or maybe surviving. Time grabbed that from me! the instinct, to survive, To stand up, to strike back. And now I'm just another old tree, Who's waiting for the storm to strike, To trip, to lie, to fall apart, And join back, the land of the "living"!                                                                     ~Jaykoo

Never enough!

Never enough I was never enough! Never enough for anyone. Like a misfit, In each place, moment, and group. The shoes they made were too big, For me at least. Couldn't fill it,  not with whatever dreams I had. Not with whatever hopes I had. Was it the selfishness I had, Or was it the "self misinterpreted" selflessness? No one knows...  Feels like all the place in their world is gone, Yes, nothing is left there, Not even an inch of land!!! Like a lone fish, who is in search of water to live I was searching..., But in the middle of the Sahara, For the perfect heaven! Then there was an Oasis, A dream, a hope... And I took the bait, I always. Moved closer and closer, The bait was too tempting.. Just like any other hope, it vanished. Just like a ghost. And all that was left was sand, brown dry sand, Which covered me,  Like a sleeping pod, Covered me till the last breath, Or maybe till the next moment, Of unending hope...!                 ...

Photographs

There were sixty of them! Sixty rectangular pieces, held together those memories. Memories of a mysterious past, Those gone without a hint. They were gone, like the first drop in the desert. Just disappeared! Untill, this moment. They were us, who got stuck in the past forever. The same us, which we thought was gone. But not forever. Those little rectangles, held them together. Stitches the broken past, Like a marker, A reminder, To live for those moments! To live and relive, Forever and ever!! ~Jaykoo

The Writer

  I met a writer last day, an old friend! Thought I had lost contact with her faar long back! Yet here we are! I still remember those days, where we walked under the golden street lights... the sidewalks of the pale blue city... the days when you pushed me from a struggling self to being a maestro of hope! Yet we parted...! Maybe we both had our own paths... our own separate ways...  A destiny to meet... not together, but alone! Still... We met at last!!! Here we are... Sitting under the same roof... the same old broken roof! Looking for a way forward? Nope!! Looking for that moment, of realization!! that we have always been together... Silent...but was there! At each moment... In each laugh...in each tear... Unaware and silent...                                                                       ...

ശരി

ആ രാത്രിക്ക് ചോരയുടെ മണമായിരുന്നു. ഇരുണ്ട നിലാവെളിച്ചത്തിൽ അയാൾ കത്തിയിലെ ചോര തന്റെ മുണ്ടിൽ തുടച്ചു. പക നിറഞ്ഞ് തീക്ഷ്ണമായതോ നിസ്സഹായത കൊണ്ട് വാടിയതോ അല്ല, മറിച്ച് സ്നേഹത്തിനാൽ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ. അയാളുടെ നിശ്വാസത്തിൽ കാലങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിന്റെ ഒരു സംതൃപ്തി നിറഞ്ഞിരുന്നു. ആ ഇടുങ്ങിയ ഇടനാഴിയിൽ നിലാവ് കാണിച്ച വഴിയിലൂടെ അയാൾ നടന്ന് നീങ്ങി. മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ചുള്ള ആ നടത്തമവസാനിച്ചത് ഒരരയാലിന്റെ കീഴിലായിരുന്നു. ചോരക്കറ നിറഞ്ഞ ആ വേഷത്തിൽ അയാളാ ആൽത്തറയിൽ ആകാശം നോക്കി കിടന്നു. ആരെയോ പ്രതീക്ഷിച്ചുള്ള ഒരു കിടപ്പ്. പതിനാല് ദിവസങ്ങൾക്ക് മുൻപാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്. അതും കോൺസ്റ്റബിളായി ജയിലിലെത്തിയ എന്റെ ആദ്യ ദിനത്തിൽ തന്നെ. എല്ലാവരും വളരെ വത്യസ്തനായി കാണുന്ന, എല്ലാവരാലും മാറ്റി നിർത്തപ്പെടുന്ന, രഘുവെന്ന് വിളിപ്പേരുള്ള രഘുറാം. അയാളാരാണെന്ന് അറിയുവാനുള്ള ആകാംക്ഷ അന്ന് തൊട്ടേ എന്റെയുള്ളിൽ മുളപൊട്ടിയിരുന്നു. ചുറ്റുമുള്ളവർ അയാളിൽനിന്നും അകലം പാലിക്കുന്നത് കണ്ടതിനാലാകാം എൻ്റെയുള്ളിലെവിടെയോ ഭയം നിറഞ്ഞിരുന്നു. ആരാണയാൾ? ആ ചോദ്യവുമായി ഞാൻ ചെന്ന് കണ്ട ഓരോരുത്തരും അയ...

ആ യാത്ര

അവളോ...അവളൊരഹങ്കാരിയാണ്! ഇന്നും കേട്ടു ആ വാക്കുകൾ. ഇതിപ്പോ ഒരു ശീലമായ പോലെ. എങ്കിലും കേട്ട് മടുത്തിരിക്കുന്നു. ഉള്ളിലെവിടെയോ ഒരു വിങ്ങലാണ്. വെയിലിന്റെ ഒരു നേർത്ത പാളി കണ്ണിലുടക്കിയപ്പോഴാണ് അവൾ യാത്രയിലാണെന്ന ബോധത്തിലേക്ക് തിരികെ വന്നത്. അതൊരു തിരിച്ച് പോക്കിന്റെ തുടക്കമായിരുന്നു. മൂന്ന് വർഷത്തെ ഡിഗ്രി പഠനം അവസാനിച്ചു! തീരരുതെന്ന് പലപ്പോഴുമാഗ്രഹിച്ച കുറച്ച് നാളുകൾ. ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ഭാവി പലപ്പോഴും ഭയപ്പെടുത്തിയിരുന്നു. പൊക്കിൾക്കൊടി മുറിച്ച് മാറ്റി, പുതിയ ലോകത്തിലേക്ക് പറിച്ച് നടപ്പെട്ട ഒരു കുട്ടിയുടെ ആശങ്ക അവളുടെ മുഖത്ത് തളം കെട്ടിയിരുന്നു. ഓർമ്മകളുടെ കൂമ്പാരം മനസ്സിൽ കുമിഞ്ഞ് കൂടിയപ്പോളും അവൾ മനസ്സിൽ ഉരുവിട്ടു "അതെ! ആ അവസാന ബന്ധവും ഇവിടെ തീരുകയാണ്!". ഡിഗ്രികാലഘട്ടം പലപ്പോഴും ആളുകളെ പലതും പലരും ആക്കി തീർത്തിരുന്നു. ആ മൂന്ന് വർഷങ്ങൾ കൊണ്ട് ആരും മനസ്സിലാക്കാത്ത ഒരു വികാരജീവിയായി മാറിയിരുന്നു അവൾ. പലരാൽ ചാർത്തപ്പെട്ട യക്ഷി രൂപങ്ങളിൽ നിന്ന് ഓടിയൊളിക്കുവാൻ സ്വയം സൃഷ്ടിച്ച കവചമായിരുന്നു ആ പ്രതിച്ഛായ. ഇതിനിടയിൽ സ്വയം മറന്ന് ആഘോഷിച്ചനാളുകളിൽ ഒപ്പമിരുന്ന ഒപ്പംകൂടിയ ഒരാ...

ൻ്റെ ആകാശം

കിടക്കാറായി. ഉറക്കം വരുന്നില്ല. ഞാൻ മെല്ലെ ജനലരികിൽ വന്ന് മുകളിലേക്ക് നോക്കി. പ്രകാശത്തിന്റെ ഒരു കണിക പോലുമില്ലാതെ ഏകാന്തമായ ഇരുണ്ട ആകാശം. പെട്ടെന്നൊരു മോഹം. ചാടിയിറങ്ങി മുറ്റത്തേക്ക്. പയ്യെ അവിടുത്തെ പുൽത്തകിടിയിൽ ആകാശം നോക്കി കിടന്നു. ആകാശം മുഴുവൻ കൈപ്പിടിയിലാവുന്ന ദിവാസ്വപ്നവുമായി, ഓർമ്മകളിലൂടെ പരതി പയ്യെ മയങ്ങി തുടങ്ങുമ്പോൾ പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം. ഞെട്ടി എഴുന്നേറ്റു. ചുറ്റിലും നോക്കി. ആരുമില്ല, ഒന്നുമില്ല. തോന്നിയതാകാം എന്ന ചിന്തയിലും, ഉറക്കം പോയ ദേഷ്യത്തിലും ലേശം മുഷിപ്പോടെ വീണ്ടും കിടന്നു. ഒന്ന് മയങ്ങി വരുന്നതിന് മുന്നേ വീണ്ടും ശബ്ദം. പഴയതിലും കനപ്പെട്ട ശബ്ദമായിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്തോ ഒന്ന് താഴേക്ക് വരുന്നു. ഉറക്കച്ചടവിന് മേൽ ആകാംക്ഷ ഉള്ളതിനാൽ ഓടി, അതിനടുത്തേക്ക്. ചെന്ന് നോക്കിയപ്പോൾ സ്തംഭിച്ച് പോയി. അതാ കിടക്കുന്നു ആകാശത്തിന്റെ ഒരു കഷ്ണം. അത് പയ്യെ കയ്യിലെടുത്തു. ചുറ്റിലും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഓടി വീടിനുള്ളിൽ കയറി. ആകാശത്തിന്റെ ഒരു കഷ്ണം, എന്റെ കൈയിൽ. എന്റെ ആകാശം. ലേശം അഹങ്കാരത്തോടെ അതിലേക്ക് തന്നെ നോക്കിനിന്നു. ആർക്കും കിട്ടാത...

മാപ്പ്

ഒരു പുസ്തകം കൂടി വായിച്ച് മടക്കി. എഴുത്തുകാരന്റെ രൂപം മങ്ങി, ശേഷം ഞാനും കുറച്ച് കഥാപാത്രങ്ങളും. ഓർമ്മകളാണോ അനുഭവങ്ങളാണോ എന്ന് സംശയിപ്പിക്കുന്ന കുറെ ചിന്തകൾ. എന്നാൽ ആ ചിന്തകൾ പങ്കുവച്ചത് കുറെ അറിവുകളല്ല, മറിച്ച് അനുഭവങ്ങൾ തന്നെയായിരുന്നു. സൗഹൃദവും, പ്രണയവും, ദേഷ്യവും, വെറുപ്പും വിഷമവും, ഒറ്റപെടലുകളും, നിരാശകളും, ആഹ്‌ളാദങ്ങളും, ആഘോഷങ്ങളും പോലെ പരസ്പര വിരുദ്ധമായ ആശയങ്ങൾ നിറഞ്ഞ കുറെ അനുഭവങ്ങൾ. ഇവയെല്ലാം പല കഥാപാത്രങ്ങളെയും ഇഷ്ടപ്പെടാനും വെറുക്കാനും പ്രേരിപ്പിച്ചു. എന്നാൽ കഥാന്ത്യം ഏറെ ചിന്തകൾക്ക് ശേഷം കിട്ടിയ ആ തിരിച്ചറിവ്, അതിലെ കഥാപാത്രങ്ങൾ പലതും ഞാൻ തന്നെയായിരുന്നു. എന്നെ തന്നെ തുറന്ന് കാണിച്ചവർ. എന്റെ ദേഷ്യം, എന്റെ സ്നേഹം, എന്റെ വിഷമം എല്ലാം അവരിലൂടെ പ്രതിധ്വനിക്കുന്നു. സാഹചര്യങ്ങൾക്കോ വാക്കുകൾക്കോ ഉപരി കാഴ്ചപ്പാടുകളിലൂടെ കള്ളനും രക്ഷകനുമുണ്ടാകുന്ന ലോകം. വില്ലനായും തെറ്റുകാരനായും കണ്ട പല കഥാപാത്രങ്ങളോടും മാപ്പ് പറയേണ്ടത് വായനക്കാരൻ അഥവാ കാഴ്ചക്കാരന്റെ ഉത്തരവാദിത്വം ആയി മാറുന്നു. മാപ്പ്....... ഓർമ്മകളുടെ ആഴങ്ങളിലേക്ക് കുഴിച്ച് മൂടപ്പെടുന്ന പല കഥാപാത്രങ്ങളോടും മനസ്സിന്റെ അടിത്തട്ടിൽ നിന്...

അച്ഛൻ

  ആ സംഭവത്തിന് ശേഷം ഇന്നേക്ക് മുപ്പത്തിരണ്ടാം ദിനം. ഒരു മാസം കഴിഞ്ഞിരിക്കുന്നു. തിരിച്ച് ഓർത്തു നോക്കുമ്പോൾ ഇതിലൊക്കെ എന്ത് കാര്യമിരിക്കുന്നു എന്ന് തോന്നി. എന്നാലും മുന്നിലേക്ക് ചെല്ലാൻ ഒരു മടി. ഒന്നുമില്ലേലും അച്ഛനോട് അല്ലേ. എന്നാലും വയ്യ! അനാവശ്യമായ പൈസ കളയണോ എന്ന അച്ഛൻ്റെ ഒരു വാക്കിൻ്റെ പുറത്ത് തുടങ്ങിയ മൗനം ഇന്നിപ്പോ മുപ്പത്തിഒന്ന് രാത്രികൾക്ക് ശേഷവും വിടാതെ കൂടിയിരിക്കുന്നു. മിണ്ടണം. മിണ്ടാതെ വയ്യ. എത്രനാൾ ഇങ്ങനെ പോകും. പോരാത്തതിന് മറ്റന്നാൾ അച്ഛൻ്റെ പിറന്നാൽ കൂടിയാണ്. 65ലേക്ക് ഇനി രണ്ട് ദിനം കൂടി. തമ്മിൽ കണ്ട് തുടങ്ങിയിട്ട് മുപ്പത്തിരണ്ട് വർഷങ്ങളായി. ഹൊ, മുപ്പത്തിരണ്ട് വർഷമോ! അച്ഛൻ്റെ കൂടെ സ്കൂളിലേക്ക് ഇന്നലെ പോയ പോലെ ഉണ്ടല്ലോ! ഇല്ല ഉറങ്ങാൻ വയ്യ....ഉറക്കം വരുന്നില്ല. എങ്ങനെ മിണ്ടും. എങ്ങനെ തുടങ്ങും. മിണ്ടാതെ എങ്ങനെ ഇരിക്കും. ഇതിപ്പോ ഏതാണ്ട് 2-3 വർഷമായി, ഇങ്ങനെ ആയിട്ട്. മിണ്ടാട്ടം കുറഞ്ഞ്, ദേഷ്യം കൂടി, എങ്ങനെ നടന്നിരുന്നതാ നമ്മൾ. മിണ്ടിയും ചിരിച്ചും ചർച്ചകളും ചായയും. ഹാ ആ സമയം! ചുറ്റിലും നൂറ് കണക്കിന് ആളുകൾ,...

വേനലിലെ പെരുമഴ

  ആ നാട് എനിക്ക് അപരിചിതമല്ലായിരുന്നു. യാത്ര മുൻപത്തെ പോലെ അത്ര രസകരമായി തോന്നിയില്ല. ആകെ ഒരു മൂകത. ബസിൽ സൈഡ് സീറ്റിൽ ആയിരുന്നതെങ്കിലും ചാറ്റൽ മഴ കാരണം പുറകിലെ യാത്രക്കാരൻ ബഹളം വച്ചതിനാൽ ജനൽ കൊട്ടിയടച്ചിരുന്നു. മഴയുടെ ശക്തി പയ്യെ കുറയുന്നത് കണ്ട ഞാൻ ജനൽ തുറന്നു. നേരിയ ആസ്വസ്ഥതയോടെ ആണെകിലും ഉറക്കം നടിച്ച പിറകിലെ യാത്രക്കാരൻ എഴുന്നേറ്റില്ല. ഇന്നലെ രാത്രി പെയ്ത മഴയുടെ ഓർമ്മ പോലെ നല്ല തണുത്ത കാറ്റ് മുഖത്തടിക്കുന്നുണ്ടായിരുന്നു. കണ്ണെത്താദൂരത്തോളം നീണ്ട് തെളിഞ്ഞ പുൽമേടുകൾ നോക്കിയിരുന്നപ്പോൾ, ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു "അവളുടെ നാട്!!". ആദ്യമായി വന്നതെപ്പോഴെന്ന് ഓർമ്മയില്ല. എന്തായാലും ഒറ്റയ്ക്കല്ല, ഒരു പറ്റം കൂട്ടുകാർ. നാടു ചുറ്റാൻ ഇറങ്ങിയവർ. ഇന്നോ? ഒരേ ഒരു ലക്ഷ്യം. അവൾ, അവളുടെ നാട്. അനാമിക. നാമത്താൽ വിശേഷിപ്പിക്കാൻ കഴിയാത്തവൾ. അതായിരുന്നു അവൾ. ഞാൻ അവളുടെ ആര് എന്നതല്ല, അവൾ എനിക്ക് ആര് എന്നതാണ് ഈ യാത്രയ്ക്ക് കാരണം. പറയേണ്ടെന്നുവച്ച ഒരിഷ്ടം. ചിരി വരുന്നു ഓർക്കുമ്പോൾ. ഒരിക്കൽ പാതി പറഞ്ഞതാണ്, പാടില്ലായ്കയുടെ ഒരു നീണ്ട ലിസ്റ്റ് കണ്ടപ്പോൾ നിർത്തി, ഇനിയില്ല. പുഞ്ചിരിയോടെ ഓർക്കുന്നു, അതൊക്...

സമ്മാനം

  ഒരു പിറന്നാൾ. ഏറെ കാത്തിരുന്ന നിമിഷം. വളരെ അപ്രതീക്ഷിതമായി കടന്ന് വന്ന ആ രൂപം. അതെ. ആദ്യമായി അവൾ തന്നെ ആശംസ അറിയിച്ചു. എന്തെന്നില്ലാത്ത സന്തോഷം. പ്രതീക്ഷിച്ചിരുന്ന ഒരു ആശംസയാണെങ്കിൽ കൂടി ആദ്യമായി അത് കേക്കുമ്പോ ഉള്ള ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ്. ദിവസവും സംസാരിക്കുന്നതാണെങ്കിലും പതിവ് കുശാലാന്വേഷണങ്ങൾ അവളും ഞാനും മറന്നില്ല. അവളെ കണ്ടപാടെ കണ്ണുകൾ പരത്തിയത് അവളുടെ കൈകളിലായിരുന്നു. പൊതി... സമ്മാനം... അത് എവിടെ എന്നായിരുന്നു നോട്ടം. വെറും കൈയോടെ അവൾ വരില്ലെന്ന വിശ്വാസം. പ്രതീക്ഷയുടെ മൂർദ്ധന്യത്തിൽ അവൾ ആ വലിയ സമ്മാനപൊതിയെടുത്ത് മുന്നിൽ വച്ചു. അത്ര ആകർഷകമല്ലാത്ത ഒന്ന്. എന്റെ കൈയിൽ തരാതെ അവൾ തന്നെ അത് പയ്യെ തുറക്കാൻ തുടങ്ങി. ഓരോ ചുറ്റൽ അഴിക്കുമ്പോഴും എന്റെ മുഖം തുടുത്തു. ചെറിയ ചിരി വിടർന്നു. നാളുകളായി മങ്ങിയ മനസ്സിൽ, അങ്ങിങ്ങായി സൂര്യോദങ്ങൾ. അവസാന പാളി അഴിക്കുമ്പോളെന്റെ കണ്ണുകൾക്ക് പകരം വൈരക്കല്ലുകൾ വച്ചതുപോലെയാണ് ഇരുന്നത്. കൗതുകത്തിന്റെ, ആവേശത്തിന്റെ തിളക്കം. ആ പൊതി തുറന്ന് കണ്ട എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനെ ആയില്ല. ആയിരം പൂർണ്ണചന്ദ്രന്മാർ ഒരുമിച്ച് ഉദിച്ച തിളക്കമായിരുന്നു അത...